കുഴൽനാടന്‍റെ റിസോർട്ടിന് ലൈസൻസ് പുതുക്കി നൽകി

റിസോർട്ട് പ്രവർത്തിക്കുന്നത് നിയമവിരുദ്ധമായാണെന്ന് സിപിഎമ്മിന്‍റെ പ്രാദേശിക നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു.
mathew Kuzhalnadan, MLA
mathew Kuzhalnadan, MLA
Updated on

മൂന്നാർ: മാത്യു കുഴൽനാടൻ എംഎൽഎയുടെ റിസോർട്ടിന് അധികൃതർ ലൈസൻസ് പുതുക്കി നൽകി. കഴിഞ്ഞ മാർച്ച് 31ന് ലൈസൻസ് കാലാവധി അവസാനിച്ചതിനെത്തുടർന്ന് അഞ്ച് വർഷത്തേക്ക് പുതുക്കാനാണ് കുഴൽനാടൻ അപേക്ഷ നൽകിയിരുന്നത്.

ഇതിന്‍റെ ഭാഗമായി, പൊല്യൂഷൻ കൺട്രോൾ ബോർഡിന്‍റെ സർട്ടിഫിക്കറ്റ് അടക്കം ഹാജരാക്കിയിരുന്നു. ഡിസംബർ 31 വരെ മാത്രമാണ് ഈ സർട്ടിഫിക്കറ്റ്. രേഖകൾ പരിശോധിച്ച് ഹോം സ്റ്റേ എന്ന നിലയിലാണ് ലൈസൻസ് നൽകിയിരിക്കുന്നത്.

കുഴൽനാടന്‍റെ ചിന്നക്കനാലിലെ റിസോർട്ട് നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നത് എന്ന് സിപിഎമ്മിന്‍റെ പ്രാദേശിക നേതാക്കൾ ആരോപണം ഉന്നയിച്ചിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com