തൃശൂരിൽ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 27 പേർ ആശുപത്രിയിൽ

ഹോട്ടലിൽ നിന്ന് നേരിട്ട് കഴിച്ചവർക്കും പാഴ്സൽ വാങ്ങിക്കൊണ്ടുപോയി കഴിച്ചവർക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്
kuzhimanthi food infection 27 people hospitalized at trissur
kuzhimanthi food infection 27 people hospitalized at trissur
Updated on

പെരിഞ്ഞനം: തൃശൂർ കൊടുങ്ങല്ലൂർ പെരിഞ്ഞനത്ത് ഹോട്ടലിൽ നിന്ന് കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധയേറ്റു. വയറിളക്കവും ഛർദിയും മറ്റ് അസ്വസ്ഥതകളുമായി 27 പേർ ആശുപത്രി ചികിത്സയിലാണ്.

ഹോട്ടലിൽ നിന്ന് നേരിട്ട് കഴിച്ചവർക്കും പാഴ്സൽ വാങ്ങിക്കൊണ്ടുപോയി കഴിച്ചവർക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. കയ്പമംഗലം സ്വദേശികളാണ് ആശുപത്രിയിലുള്ളത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com