കെ.വി. തോമസിന് ഒരു ലക്ഷം രൂപ ഓണറേറിയം

ഓണറേറിയം നൽകിയാൽ കെ.വി.തോമസിന് എംപി പെൻഷൻ വാങ്ങുന്നതിന് തടസമുണ്ടാകില്ല
കെ.വി. തോമസിന് ഒരു ലക്ഷം രൂപ ഓണറേറിയം
Updated on

തിരുവനന്തപുരം: ന്യൂഡൽഹിയിലെ സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി തോമസിന് ശമ്പളത്തിനും അലവൻസുകൾക്കും പകരം പ്രതിമാസം1 ലക്ഷം രൂപ ഓണറേറിയം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.

2 അസിസ്റ്റന്‍റുമാർ, 1 ഓഫീസ് അറ്റൻഡന്‍റ്, 1ഡ്രൈവർ എന്നിവരെ നിയമിക്കാനും അനുമതി നൽകി.

അടിസ്ഥാന ശമ്പളം, ഡിഎ, എച്ച്ആർഎ, മറ്റു ആനുകൂല്യങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് ശമ്പളം. സേവനത്തിനു പ്രതിഫലമായി നിശ്ചിത തുക അനുവദിക്കുന്നതാണ് ഓണറേറിയം.

തനിക്ക് ശമ്പളം വേണ്ടെന്നും പകരം ഓണറേറിയം അനുവദിച്ചാൽ മതിയെന്നും കാണിച്ച് സ‍ർക്കാരിന് കത്ത് നൽകിയിരുന്നു. ഓണറേറിയം നൽകിയാൽ കെ.വി.തോമസിന് എംപി പെൻഷൻ വാങ്ങുന്നതിന് തടസമുണ്ടാകില്ല.

കോൺഗ്രസ് വിട്ടതിന് പിന്നാലെ, ന്യൂഡൽഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധിയായി ഇടത് സർക്കാർ അദ്ദേഹത്തെ നിയമിക്കുകയായിരുന്നു.കഴിഞ്ഞ പിണറായി സർക്കാരിന്‍റെ കാലത്ത് മുൻ എം പി ഡോ.എ.സമ്പത്ത് ആയിരുന്നു പ്രത്യേക പ്രതിനിധി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com