ട്രേഡ് യൂണിയൻ യോഗം ചേർന്ന് പ്രമേയം പാസാക്കി; ലേബർ കോഡ് പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

ഡിസംബർ 19ന് കോൺക്ലേവ്
ലേബർ കോഡ് പിൻവലിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടും

ഡിസംബർ 19ന് കോൺക്ലേവ്

Updated on

തിരുവനന്തപുരം: ഏകപക്ഷീയമായി നടപ്പാക്കുന്ന ലേബർ കോഡ് പിൻവലിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി.വി.ശിവൻകുട്ടി. ട്രേഡ് യൂണിയൻ നേതാക്കളുടെ യോഗം ചേർന്ന് ഇത് സംബന്ധിച്ച പ്രമേയം പാസാക്കിയെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബർ 19ന് കോൺക്ലേവ് സംഘടിക്കും. എല്ലാസംസ്ഥാനങ്ങളിലെയും മന്ത്രിമാരെ ക്ഷണിക്കും. നാല് സെഷ്നുകളായിട്ടാണ് കോൺക്ലേവ് നടക്കുക.

ലേബർ കോഡ് എങ്ങനെ ബാധിക്കും, സംസ്ഥാനങ്ങൾക്ക് എങ്ങനെ ഇടപെടാൻ സാധിക്കും എന്നിങ്ങനെയുള്ള കാര്യങ്ങളിൽ ചർച്ച നടക്കുമെന്നും മന്ത്രി പറഞ്ഞു. വിഷയത്തിൽ കേന്ദ്രമന്ത്രിയെ കണ്ട് നിവേദനം നൽകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിച്ചത് ശ്രദ്ധയിൽപ്പെട്ടു. കറുത്ത ബാഡ്ജ് ധരിച്ചതു കൊണ്ടോ, പ്രതിഷേധത്തിൽ പങ്കെടുത്തത് കൊണ്ടോ ഒരു തൊഴിലാളിയുടെയും ജോലി നഷ്ടമാവില്ലെന്നും മന്ത്രി വ്യക്തമാക്കി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com