കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസ്; നടി ലക്ഷ്മി മേനോനെ തെരഞ്ഞ് പൊലീസ്

നടിയെ മൂന്നാം പ്രതിയാക്കിയാണ് കേസ്
lakshmi menon kochi assault case

നടി ലക്ഷ്മി മേനോൻ

file image

Updated on

കൊച്ചി: കൊച്ചിയിൽ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയി മർദിച്ച കേസിൽ നടി ലക്ഷ്മി മേനോനെ തെരഞ്ഞ് പൊലീസ്. ബാറിൽ വച്ചുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ചെന്നാണ് കേസ്. നടിക്കൊപ്പമുണ്ടായിരുന്ന മിഥുൻ, അനീഷ്, സോന മോൾ എന്നിവരെ പൊലീസ് നേരത്തെ അറസ്റ്റു ചെയ്തിരുന്നു.

നടിയെ മൂന്നാം പ്രതിയാക്കിയാണ് കേസ്. തട്ടിക്കൊണ്ടുപോയ യുവാവിനൊപ്പമുള്ളവരുമായി നടിയുടെ ഒപ്പമുണ്ടായിരുന്ന നടി തർക്കിക്കുന്നതിന്‍റെ വീഡിയോ പുറത്തു വന്നിരുന്നു. നടിയെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് പൊലീസ്. എന്നാൽ നടി ഒളിവിലാണെന്നാണ് വിവരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com