lal jose about chelakkara byelection
ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു, ഇങ്ങനെ ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്; ലാൽ ജോസ്

ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കാമായിരുന്നു, ഇങ്ങനെ ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ട്; ലാൽ ജോസ്

'ചേലക്കരയിൽ വികസനം വേണം. റോഡുകൾ ഇനിയും മെച്ചപ്പെടണം'
Published on

ചേലക്കര: ഉപതെരഞ്ഞെടുപ്പ് ഒഴിവാക്കണമായിരുന്നുവെന്ന് സംവിധായകൻ ലാൽ ജോസ്. ഇങ്ങനെ ഉപതെരഞ്ഞെടുപ്പിനെത്തി ജനങ്ങളുടെ കാശ് കുറെ പോകുന്നുണ്ടെന്നും ലാൽ ജോസ് പറഞ്ഞു. ചേലക്കരയിൽ വികസനം വേണം. റോഡുകൾ ഇനിയും മെച്ചപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

തുടർച്ചയായി ഭരിക്കുമ്പോൾ പരാതികളുണ്ടാവും. പക്ഷെ എനിക്ക് സർക്കാരിനോട് പരാതിയില്ല. ചേലക്കരയിൽ വികസനം ഇനിയും വരേണ്ടതുണ്ട്. ഇവിടുത്തെ മത്തരം പ്രവചനാതീതമാണെന്നും ലാൽ ജോസ് പറഞ്ഞു. കൊണ്ടാഴി പഞ്ചായത്തിലെ മായന്നൂർ എൽപി സ്കൂളിൽ വോട്ടു ചെയ്യാനെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

logo
Metro Vaartha
www.metrovaartha.com