ക്ഷേത്രം ഭൂമി തട്ടിയെടുത്തു; ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനെതിരേ പരാതി

മുഖ്യമന്ത്രിക്കും വിജിലൻസിനുമാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്
land belonging to the temple was snatched away

ക്ഷേത്രം ഭൂമി തട്ടിയെടുത്തു; ദേവസ്വം ബോർഡ് ഉദ്യോഗസ്ഥനെതിരേ പരാതി

file image

Updated on

തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ ക്ഷേത്രത്തിന് അവകാശപ്പെട്ട ഭൂമി തട്ടിയെടുത്തതായി പരാതി. തിരുവില്വാമല ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിന്‍റെ ഭൂമി മാനേജർ ആയിരുന്ന സുമനിൽ കുമാർ സ്വന്തം പേരിലാക്കിയതായാണ് പരാതി. മുഖ്യമന്ത്രിക്കും വിജിലൻസിനുമാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്.

തൃശൂർ സ്വദേശിയായ കുഞ്ഞിക്കാവു അമ്മ എന്നയാളിൽ നിന്നാണ് സ്വത്തുക്കൾ ഉദ്യോഗസ്ഥൻ എഴുതിവാങ്ങിയത്. മരണ ശേഷം സ്വത്ത് വിറ്റ് പണം നൽകണമെന്നായിരുന്നു ആവശ്യം. എന്നാൽ ഈ ഭൂമി ഉദ്യോഗസ്ഥൻ സ്വന്തം പേരിലേറ്റ് മാറ്റുകയായിരുന്നു. തൃശൂർ സ്വദേശികളാണ് പരാതിക്കാർ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com