

കോഴിക്കോട്: പി.വി. അൻവറിനെതിരായ മിച്ച ഭൂമി കേസിൽ കൂടുതൽ തെളിവുകൾ പരാതിക്കാർ ലാൻഡ് റവന്യു ബോർഡിന് കൈമാറി. ഇന്ന് തമരശ്ശേരി താലൂക്കിൽ നടന്ന ലാൻഡ് റവന്യു സിറ്റിംഗിലാണ് രേഖകൾ കൈമാറിയത്. അൻവർ കൈവശം വച്ചിരിക്കുന്ന 34.37 ഏക്കർ അധിക ഭൂമിയുടെ രേഖകളാണ് കൈമാറിയതെന്ന് വിവരാവകാശ കൂട്ടായ്മ അറിയിച്ചു.
ഇതോടെ പരാതിക്കാർ ഇതുവരെ ലാൻഡ് ബോർഡിന് കൈമാറിയത് 46.83 ഏക്കർ ഭൂമിയുടെ രേഖകളാണ്. ലാൻഡ് ബോർഡ് കണ്ടെത്തിയതിന് പുറമേയുള്ള ഭൂമിയുടെ രേഖകളാണ് സമർപ്പിച്ചതെന്ന് പരാതിക്കാർ പറഞ്ഞു. കേസിൽ അന്വേഷണം തുടരുന്നതിനിടെ കൈവശമുള്ള അധിക ഭൂമി അൻവറും കുടുംബവും ചേർന്ന് വിൽപ്പന നടത്തിയതായും പരിതിക്കാർ ആരോപിക്കുന്നു.