പേര്യ ചുരം റോഡ് പുനര്‍നിര്‍മാണത്തിനിടെ മണ്ണിടിച്ചിൽ; ഒരു മരണം, 2 പേർക്ക് പരുക്ക്

ഏറെ നാളായി പേര്യ ചുരം റോഡില്‍ പുനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട്
landslide accident during periya churam road one dead
പേര്യ ചുരം റോഡ് പുനര്‍നിര്‍മാണത്തിനിടെ മണ്ണിടിച്ചിൽ; ഒരു മരണം, 2 പേർക്ക് പരുക്ക്
Updated on

കണ്ണൂർ: നെടുംപൊയിൽ - മാനന്തവാടി പാതയിയിലെ പേര്യ ചുരം റോഡിന്‍റെ പുനര്‍നിര്‍മാണത്തിനിടെ പേര്യ ചുരത്തിൽ മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. റോഡിനോട് ചേർന്നുള്ള സംരക്ഷണ ഭിത്തി നിർമ്മാണത്തിനിടെ മുകളിൽ നിന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു. ചന്ദനത്തോട് സ്വദേശി പീറ്റർ ചെറുവത്താണ് മരിച്ചത്. സംഭവത്തിൽ 2 പേർക്ക് പരുക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെയായിരുന്നു അപകടം. ഏറെ നാളായി പേര്യ ചുരം റോഡില്‍ പുനിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ട്. നിലവിലുള്ള റോഡിലെ മണ്ണ് ഉള്‍പ്പെടെ നീക്കം ചെയ്ത് വലിയ രീതിയിലുള്ള നിര്‍മാണ പ്രവര്‍ത്തനമാണ് നടക്കുന്നത്. ചുരത്തിലെ പലയിടത്തും സോയിൽ പൈപ്പിങ് ഉണ്ടായതിനെ തുടര്‍ന്നാണ് പുനര്‍ നിര്‍മാണം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com