
താമരശേരി ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസപ്പെട്ടു
കോഴിക്കോട്: താമരശേരി ചുരത്തില്‍ മണ്ണിടിച്ചില്‍. എട്ടാം വളവിന് സമീപമാണ് മണ്ണിടിച്ചിൽ ഉണ്ടായിരിക്കുന്നത്. ചുരം വഴിയുള്ള ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. വ്യൂ പോയിന്‍റിന് സമീപം മലയ്ക്ക് മുകളില്‍ നിന്നും പാറയും മണ്ണും ഇടിഞ്ഞുവീഴുകയായിരുന്നു.
ചൊവ്വാഴ്ച രാത്രി 7 മണിയോടെയാണ് അപകടം നടന്നത്. വലിയ പാറക്കല്ലുകളും മരങ്ങളുമാണ് റോഡിലേക്ക് ഇടിഞ്ഞ് വീണത്. അടിവാരം മുതൽ ലക്കിടി വരെ വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്.
ഫയര്‍ ഫോഴ്‌സും സന്നദ്ധപ്രവര്‍ത്തകരും സ്ഥലത്തെത്തി മണ്ണ് നീക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. ചുരത്തില്‍ വീണ്ടും മണ്ണിടിയുന്ന സാഹചര്യത്തില്‍ വാഹനങ്ങള്‍ ഒരു കാരണവശാലും ചുരം കയറരുതെന്ന് പൊലീസ് അറിയിച്ചു. ലക്കിടി കവാടത്തിന്‍റെ തൊട്ടടുത്താണ് അപകടമുണ്ടായത്.