
അടിമാലിയിൽ കനത്ത മഴ; വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു
അടിമാലി: അടിമാലിയിൽ ശക്തമായ മഴ. മച്ചിപ്ലാവ് ചൂരക്കെട്ടൻകുടി ഉന്നിതിയിൽ മഴയെ തുടർന്ന് മണ്ണിടിഞ്ഞ് വീണ് ഒരാൾക്ക് പരുക്ക്. ഇട്ടിക്കൽ അരുൺ (37) ന്‍റെ വീടിന് മുകളിലേക്കാണ് മണ്ണിടിഞ്ഞ് വീണത്. കാലിന് പരുക്കേറ്റ അരുണിനെ രക്ഷപ്പെടുത്തി അടിമാലി താലൂക്ക് ആശുപത്രി എത്തിച്ചു. മറ്റാരും മണ്ണിനടിയിൽ ഇല്ലയെന്നാണ് പ്രാഥമിക നിഗമനം.
കനത്ത മഴയിൽ അടിമാലി ഈസ്റ്റേൺ കമ്പനിക്ക് പിറകിലായി താമസിക്കുന്ന ആളുകളുടെ വീട്ടിലും പുരടത്തിലാണ് കനത്ത മഴയെ തുടർന്ന് വെള്ളം കയറിയത്. വീട്ടിലുള്ളവരെല്ലാം സുരക്ഷിതസ്ഥാനത്തേക്ക് മാറിയിരിക്കുന്നു. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.