

കനത്ത മഴയിൽ മണ്ണിടിഞ്ഞു വീണു; ഇടുക്കിയിൽ തോട്ടം തൊഴിലാളി മരിച്ചു
file image
ഇടുക്കി: ഇടുക്കിയിൽ ശനിയാഴ്ചയുണ്ടായ ശക്തമായ വേനൽ മഴയിൽ മണ്ണിടിഞ്ഞ് വീണ് ഒരു മരണം. ഇടുക്കി അയ്യപ്പൻ കോവിലിലാണ് ദേഹത്തേക്ക് കല്ലും മണ്ണും വീണ് തമിഴ്നാട് സ്വദേശി അയ്യാവ് മരിച്ചത്.
ഏലത്തോട്ടത്തിൽ പണിയെടുക്കുന്നതിനിടെയാണ് മണ്ണിടിച്ചിലുണ്ടായത്. ദേഹത്തേക്ക് കല്ലു മണ്ണും വീണ് ഗുരുതരമായി പരുക്കേറ്റ അയ്യാവിനെ ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് 2 ദിവസമായി മഴ ലഭിക്കുന്നുണ്ട്.