മണ്ണിടിച്ചിൽ; പാറശാലയിൽ ട്രെയ്ൻ പാളംതെറ്റി, നിരവധി ട്രെയ്നുകൾ വൈകിയോടുന്നു

റെയ്‌ൽവേ ട്രാക്കിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ 3.30നാണ് സംഭവം
Representative image.

പ്രതീകാത്മക ചിത്രം

Updated on: 

തിരുവനന്തപുരം: പാറശാലയിൽ ട്രെയ്ൻ പാളംതെറ്റി. ബിലാസ്പുർ-തിരുനെൽവേലി എക്സ്പ്രസ് ട്രെയ്നാണ് പാളംതെറ്റിയത്. റെയ്‌ൽവേ ട്രാക്കിൽ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് വ്യാഴാഴ്ച പുലർച്ചെ 3.30നാണ് സംഭവം.

ട്രെയ്നിന്‍റെ എൻജിനാണ് പാളംതെറ്റിയത്. ആളപായമില്ല. കഴിഞ്ഞദിവസം പ്രദേശത്ത് കനത്ത മഴ പെയ്തതിനെ തുടർന്നാണ് ട്രാക്കിലേക്ക് മണ്ണ് ഇടിഞ്ഞ് വീണത്. സംഭവത്തെ തുടർന്ന് ഏതാനും ട്രെയ്നുകൾ റദാക്കി. നിരവധി ട്രെയ്നുകൾ വൈകിയോടുകയാണ്.

തിരുനന്തപുരം നോർത്ത്-നാഗർകോവിൽ ജങ്ഷൻ പാസഞ്ചർ, നാഗർകോവിൽ ജങ്ഷൻ-തിരുവനന്തപുരം നോർത്ത് പാസഞ്ചർ, നാഗർകോവിൽ ജങ്ഷൻ-കൊല്ലം ജങ്ഷൻ പാസഞ്ചർ, കൊല്ലം ജങ്ഷൻ-നാഗർകോവിൽ ജങ്ഷൻ പാസഞ്ചർ എന്നിവയാണ് റദാക്കിയത്.

താംബരം-തിരുവനന്തപുരം സെൻട്രൽ സ്പെഷ്യൽ, മധുര-പുനലൂർ എക്സ്പ്രസ്, താംബരം-തിരുവനന്തപുരം സെൻട്രൽ അമൃത് ഭാരത് എക്സ്പ്രസ് എന്നിവയാണ് പിടിച്ചിട്ടിരിക്കുകയാണ്.

ഗുരുവായൂർ-ചെന്നൈ എഗ്മോർ എക്സ്പ്രസ്, കന്യാകുമാരി-മംഗളൂരു സെൻട്രൽ പരശുറാം എക്സ്പ്രസ്, നാഗർകോവിൽ ജങ്ഷൻ-പുനലൂർ പാസഞ്ചർ, പുനലൂർ-കന്യാകുമാരി പാസഞ്ചർ, പുനെ-കന്യാകുമാരി എക്സ്പ്രസ്, തിരുവനന്തപുരം സെൻട്രൽ-താംബരം എക്സ്പ്രസ് എന്നിവയാണ് വൈകിയോടുന്നത്.

logo
Metro Vaartha
www.metrovaartha.com