വീണ്ടും ഉരുൾപൊട്ടൽ സാധ്യത; നെടുങ്കണ്ടത്തു നിന്ന് കുടുംബങ്ങളെ ഒഴിപ്പിക്കുന്നു

കഴിഞ്ഞ പ്രളയ കാലത്ത് തന്നെ പ്രദേശത്തെ അപകടസാധ്യതാ മേഖലയായി കണക്കാക്കിയിരുന്നു.
Symbolic Image
Symbolic Image
Updated on

തൊടുപുഴ: ഇടുക്കി നെടുങ്കണ്ടത്ത് വീണ്ടും ഉരുൾപൊട്ടൽ സാധ്യത കണ്ടെത്തിയതിനെ തുടർന്ന് പ്രദേശത്ത് നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു. ചൊവ്വാഴ്ച പുലർച്ചെ ഉരുൾപൊട്ടിയ പ്രദേശത്ത് റവന്യു സംഘം നടത്തിയ പരിശോധനയിലാണ് പ്രദേശത്ത് വീണ്ടും ഉരുള്‍ പൊട്ടാനുള്ള സാധ്യത കണ്ടെത്തിയത്. തുടർന്ന് മേഖലയില്‍ നിന്നും 25 കുടുംബങ്ങളെ മാറ്റി പാർ‌പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.

കഴിഞ്ഞ പ്രളയ കാലത്ത് തന്നെ പ്രദേശത്തെ അപകടസാധ്യതാ മേഖലയായി കണക്കാക്കിയിരുന്നു. മഴ മുന്നറിയിപ്പ് കൂടി കണക്കിലെടുത്ത് പ്രദേശത്തെ 25 കുടുംബങ്ങളോട് മറ്റ് സ്ഥലങ്ങളിലുള്ള ബന്ധു വീടുകളിലേക്ക് താമസം മാറാൻ അറിയിച്ചിട്ടുണ്ട്. നിലവില്‍ പ്രദേശത്ത് ക്യാമ്പുകള്‍ തുറക്കാനുള്ള സജ്ജീകരണമാണ് റവന്യു വകുപ്പ്.

പ്രദേശത്ത് തിങ്കളാഴ്ച രാത്രി ശക്തമായ മഴയുണ്ടായിരുന്നു. തുടർന്ന് ഇന്നു പുലർച്ചെ നെടുങ്കണ്ടം പച്ചടിയിലെ കൃഷിയിടത്തിൽ ഉരുള്‍പൊട്ടലുണ്ടായത്. ആള്‍താമസമില്ലാത്ത സ്ഥലത്തായിരുന്നു ഉരുള്‍പൊട്ടലുണ്ടായത്. ഒരേക്കറോളം കൃഷി കൃഷിയിടം ഒലിച്ചു പോയിരുന്നാണ് വിവരം. ഇന്ന് വൈകിട്ടോടെ ജില്ലയിൽ മഴ കനക്കുമെന്നാണ് വിലയിരുത്തൽ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com