ഇടുക്കിയിൽ ഉരുൾപൊട്ടൽ, കക്കയത്ത് മണ്ണിടിച്ചിൽ; വ്യാപക നാശനഷ്ടം

തൃശൂരിലുണ്ടായ മഴയിൽ നഗരത്തിന്‍റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിതായാണ് വിവരം
ഇടുക്കിയിൽ ഉരുൾപൊട്ടൽ, കക്കയത്ത് മണ്ണിടിച്ചിൽ; വ്യാപക നാശനഷ്ടം

ഇടുക്കി: ഇടുക്കി പൂച്ചപ്രയിലുണ്ടായ ഉരുൾപൊട്ടലിൽ വ്യാപക നാശനഷ്ടം. രണ്ട് വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. തലനാരിഴയ്ക്കാണ് വീടിനുള്ളിൽ ഉണ്ടായിരുന്നവർ രക്ഷപ്പെട്ടത്. ഏക്കർ കണക്കിന് കൃഷിയും ഉരുൾപൊട്ടലിൽ നശിച്ചുവെന്നാണ് വിവരം.

അതേസമയം ബാലുശേരി കൂരാച്ചുണ്ട് കല്ലാനോട് കക്കയം 28-ാം മൈലിൽ പേരിയ മലയിലേക്കുള്ള വഴിയിൽ മണ്ണിടിച്ചിലുണ്ടായി. ഇന്നലെ വൈകിട്ടാണ് സംഭവം. കോഴി ഫാം തകരുകയും അമ്പതോളം കവുങ്ങൾ നശിച്ചു. തൃശൂരിലുണ്ടായ മഴയിൽ നഗരത്തിന്‍റെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങിതായാണ് വിവരം. ഇക്കണ്ടവാര്യർ റോഡ്, അക്വാട്ടിക്ലൈൻ എന്നിവടങ്ങളിലാണ് വെള്ളക്കെട്ടുണ്ടായത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com