റോഡരികിൽ ചത്തു വീണത് 17 വവ്വാലുകൾ; സാംപിളുകൾ പരിശോധനക്കയച്ചു

മലപ്പുറം തിരുവാലിയിലാണ് സംഭവം
large number of bats found dead on roadside in malappuram

റോഡരികിൽ ചത്തു വീണത് 17 വവ്വാലുകൾ; സാംപിളുകൾ പരിശോധനക്കയച്ചു

representative image

Updated on

മലപ്പുറം: വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ. മലപ്പുറം തിരുവാലിയിലാണ് സംഭവം. കഴിഞ്ഞ ദിവസം റോഡരികിൽ 17 വവ്വാലുകളാണ് കൂട്ടത്തോടെ ചത്തു വീണത്. വവ്വാലുകളുടെ സാംപിളുകൾ പരിശോധനയ്ക്കായി പൂനെ വൈറോളജി ഇൻസ്റ്റിറ്റ‍്യൂട്ടിലേക്ക് അയച്ചു.

കനത്ത ചൂട് കാരണമാണ് വവ്വാലുകൾ ചത്തതെന്നാണ് അധികൃതരുടെ പ്രാഥമിക നിഗമനം. സംഭവം ശ്രദ്ധയിൽപ്പെട്ട പ്രദേശവാസികളാണ് വനംവകുപ്പ് ഉദ‍്യോഗസ്ഥരെ വിവരമറിയിച്ചത്.

വനം വകുപ്പ്, വെറ്റിനറി, ആരോഗ‍്യവകുപ്പ് ഉദ‍്യോഗസ്ഥർ സ്ഥലത്തെത്തുകയും പരിശോധന നടത്തുകയും ചെയ്തു. വനം വകുപ്പ് ഉദ‍്യോഗസ്ഥരുടെ നിർദേശപ്രകാരം വവ്വാലുകളെ കുഴിച്ചു മൂടി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com