തൃശൂർ പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസർ അടിപ്പിച്ചു; ഗുരുതര ആരോപണവുമായി പാറമേക്കാവ് ദേവസ്വം

തെളിവുകൾ സഹിതം പാറമേക്കാവ് ദേവസ്വം പൊലീസിൽ പരാതി നൽകി
laser light shined elephants eyes on thrissur pooram

തൃശൂർ പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസർ അടിപ്പിച്ചു; ഗുരുതര ആരോപണവുമായി പാറമേക്കാവ് ദേവസ്വംവരാതെ... മഹാപൂരം...

Updated on

തൃശൂർ: തൃശൂർ പൂരത്തിനിടെ ആനകളുടെ കണ്ണിലേക്ക് ലേസർ അടിച്ചെന്ന് ആരോപണം. പാറമേക്കാവാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കണ്ണിലേക്ക് ലേസറടിച്ചതോടെ ആനകൾ ഓടിയെന്നും ആരോപണമുണ്ട്. തൃശൂർ പൂരപ്പറമ്പിൽ ലേസർ നിരോധിക്കണമെന്നും പാറമേക്കാവ് പ്രതിനിധി ആവശ്യപ്പെട്ടു.

ലേസർ അടിച്ചതിൽ ചില സംഘടനകൾക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നതായും ഇവർ പറയുന്നു. ആനകളുടെ എഴുന്നള്ളിപ്പിക്കുന്നതിനെതിരേ നിലപാടുള്ള സംഘടനകൾ ബോധപൂർവം പ്രശ്നമുണ്ടാക്കാനായി ചെയ്തതാണെന്നും ആരോപണം ഉയരുന്നു. ലേസറുപയോഗിച്ചവരുടെ റീലുകൾ നവമാധ്യമത്തിലുണ്ടെന്ന് വ്യക്തമാക്കിയ പാറമേക്കാവ് ഭാരവാഹികൾ റീലുകൾ സഹിതം പൊലീസിൽ പരാതി നൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com