വിട പറഞ്ഞ ചിരിവസന്തം: ഇന്നസെന്‍റിന് അന്ത്യാഞ്ജലി അർപ്പിച്ച് നാട്

ചൊവ്വാഴ്ച രാവിലെ 10-ന് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലിലാണു സംസ്കാരച്ചടങ്ങുകൾ
വിട പറഞ്ഞ ചിരിവസന്തം: ഇന്നസെന്‍റിന് അന്ത്യാഞ്ജലി അർപ്പിച്ച് നാട്

കൊച്ചി: ഇന്നലെ അന്തരിച്ച നടനും മുൻ എംപിയുമായ ഇന്നസെന്‍റിന് വിട ചൊല്ലി നാട്. കൊച്ചി കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ പൊതുദർശനത്തിനു വച്ചിരിക്കുകയാണു ഇന്നസെന്‍റിന്‍റെ ഭൗതികദേഹം. പതിനൊന്നു മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്കു കൊണ്ടു പോകും.

ഉച്ചയ്ക്ക് ഒന്നു മുതൽ 3.30 വരെ ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺ ഹാളിൽ പൊതുദർശനമുണ്ടാകും. തുടർന്ന് സ്വവസതിയിലേക്കു കൊണ്ടുപോകും. കൊച്ചിയിൽ നിന്നും ഇരിങ്ങാലക്കുടയിലേക്കുള്ള യാത്രയിൽ പൊതുജനങ്ങൾക്ക് ആദരാഞ്ജലി അർപ്പിക്കാൻ സൗകര്യമുണ്ടാവും. ചൊവ്വാഴ്ച രാവിലെ 10-ന് ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലിലാണു സംസ്കാരച്ചടങ്ങുകൾ.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com