കുറുവാ സംഘത്തിലെ അവസാന പ്രതിയും പിടിയിൽ

തമിഴ്നാട് സ്വദേശി കട്ടുപൂച്ചനാണ് അറസ്റ്റിലായത്
The last suspect in the Kuruva gang has been arrested.

കട്ടുപൂച്ചൻ

Updated on

ആലപ്പുഴ: സംസ്ഥാനത്തെ ഭീതിയിലാഴ്ത്തിയ കുറുവാ സംഘത്തിലെ അവസാന പ്രതിയും പിടിയിൽ. തമിഴ്നാട് സ്വദേശി കട്ടുപൂച്ചനാണ് (56) അറസ്റ്റിലായത്.

ആലപ്പുഴ മണ്ണഞ്ചേരി പൊലീസാണ് ഇയാളെ പിടികൂടിയത്. കുറുവാ സംഘത്തിനെ പിടികൂടാനായി ആലപ്പുഴ ജില്ലാ പൊലീസ് മേധാവി പ്രത‍്യേക സംഘത്തെ നിയോഗിച്ചിരുന്നു. ഇവരിലൂടെയാണ് അന്വേഷണം പ്രതിയിലേക്കെത്തിയത്.

പുന്നപ്രയിൽ വീട്ടിൽ നിന്നും സ്വർണം മോഷ്ടിച്ച കേസിലാണ് കട്ടുപൂച്ചനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മുമ്പ് 2012ലും സമാന കേസിൽ പിടിയിലായ പ്രതിയെ 18 വർഷം കഠിന തടവിനു ശിക്ഷിച്ചിരുന്നു.

എന്നാൽ കൊവിഡ് കാലത്ത് ശിക്ഷയിൽ ഇളവ് നൽകി വിട്ടയക്കുകയായിരുന്നു. തുടർന്നാണ് ഇയാൾ കേരളത്തിലേക്ക് എത്തി ചേർന്നത്. തമിഴ്നാട്ടിലും ഇയാൾക്കെതിരേ നിരവധി കേസുകളുണ്ട്. കുറുവാ സംഘത്തിലെ അപകടകാരിയാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com