അന്തരിച്ച ട്രാന്‍സ്മാന്‍ പ്രവീൺ നാഥിന്‍റെ പങ്കാളി റിഷാനെയും ആത്മഹത്യക്ക് ശ്രമിച്ചു

നിയമനടപടി ആവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍റർ കൂട്ടായ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.
അന്തരിച്ച ട്രാന്‍സ്മാന്‍ പ്രവീൺ നാഥിന്‍റെ പങ്കാളി റിഷാനെയും ആത്മഹത്യക്ക് ശ്രമിച്ചു
Updated on

തൃശൂർ: അന്തരിച്ച ട്രാന്‍സ്മാന്‍ പ്രവീൺ നാഥിന്‍റെ പങ്കാളി റിഷാനെ ഐഷുവും ആത്മഹത്യക്ക് ശ്രമിച്ചു. പാറ്റ ഗുളിക കഴിച്ച റിഷാനയെ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയം, പ്രവീൺ നാഥിന്‍റെ മരണത്തിൽ പരാതിയുമായി ട്രാന്‍സ്ജെന്‍റർ കൂട്ടായ്മ രംഗത്തെത്തി. സൈബർ ആക്രമണങ്ങളും ഓൺലൈന്‍ മാധ്യമങ്ങളടക്കം മരണത്തിന് ഉത്തരവാദികളാണെന്ന് ആരോപിച്ചു. നിയമനടപടി ആവശ്യപ്പെട്ട് ട്രാന്‍സ്ജെന്‍റർ കൂട്ടായ്മ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകി.

ചിറ്റിലഞ്ചേരി സ്വദേശി പ്രവീൺ നാഥിനെ വ്യാഴാഴ്ചയാണ് വിഷം ഉള്ളിൽച്ചെന്ന് മരിച്ച നിലയിൽ കണ്ടെത്തുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയുണ്ടായ സൈബർ ആക്രമണങ്ങളും വാർത്തകളുമാണ് മരണത്തിന് കാരണം എന്നാണ് നിഗമനം.

ട്രാന്‍സ്‌വുമൺ റിഷാന ഐഷുവുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന നിലയിൽ വാർത്തകൾ പ്രചരിച്ചത് പ്രവീണിനെ തളർത്തിയിരുന്നു. ഭാര്യയും ഭർത്താവും തമ്മിലുണ്ടാകുന്ന പ്രശ്നങ്ങൾ മാത്രമാണ് തങ്ങൾക്കിടയിലെന്ന പ്രശ്നങ്ങൾ മാത്രമാണ് തങ്ങൾക്കിടയിലെന്നു വിവാഹമോചനത്തെപറ്റി ചിന്തിച്ചിട്ടില്ലെന്നും കഴിഞ്ഞ ദിവസം പ്രവീൺ പ്രതികരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രവീണിന്‍റെ ആത്മഹത്യ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com