ലതിക സുഭാഷ് കോട്ടയം നഗരസഭയിലേക്ക് മത്സരിക്കും

48-ാം (തിരുനക്കര) വാർഡിലാണ് എൽഡിഎഫ് സ്ഥാനാർഥിയായി ലതിക സുഭാഷ് മത്സരിക്കുന്നത്
lathika subhash kottayam election thirunakkara

ലതിക സുഭാഷ്

Updated on

കോട്ടയം: എൻസിപി ശരത് പവാർ വിഭാഗം നേതാവും, കേരള ഫോറസ്റ്റ് ഡവലപ്മെൻ്റ് കോർപ്പറേഷൻ ചെയർമാനുമായ ലതിക സുഭാഷ് കോട്ടയം നഗരസഭയിലേക്ക് മത്സരിക്കും. 48-ാം (തിരുനക്കര) വാർഡിലാണ് എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുന്നത്.

മുൻ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റാണ്. മലമ്പുഴയിൽ വി.എസ്. അച്യുതാനന്ദന് എതിരേ യുഡിഎഫ് സ്ഥാനാർഥിയായും, ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com