അഭിഭാഷകയും 2 പെൺമക്കളും മീനച്ചിലാറ്റിൽ ചാടി മരിച്ചു; കോട്ടയത്ത് ഒന്നര മാസത്തിനിടെ രണ്ടാമത്തെ സംഭവം

കണ്ണമ്പുരക്കടവിൽ ഒഴുകി വരുന്ന നിലയിൽ നാട്ടുകാർ കുട്ടികളെ ആദ്യം കണ്ടത്.
lawyer mother and 2 daughters die jumping Meenachil river

അഡ്വ. ജിസ്മോൾ തോമസ് (34),

Updated on

കോട്ടയം: ഏറ്റുമാനൂർ പേരൂരിൽ മീനച്ചിലാറ്റിൽ ചാടി യുവ അഭിഭാഷകയും 2 പിഞ്ചുമക്കളും മക്കളും മരിച്ചു. നീറിക്കാട് തൊണ്ണൻമാവുങ്കൽ ജിമ്മിയുടെ ഭാര്യ അഡ്വ. ജിസ്മോൾ തോമസ് (34), മക്കളായ നേഹ (5) , പൊന്നു (2) എന്നിവരാണ് മരിച്ചത്. ഹൈക്കോടതിയിലും, പാലായിലും അഭിഭാഷകയായി പ്രവർത്തിച്ചു വരികയായിരുന്നു ജിസ്മോൾ. മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡന്‍റായും പ്രവർത്തിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഏറ്റുമാനൂർ പേരൂർ കണ്ണമ്പുരക്കടവിലാണ് ഒഴുകി വരുന്ന നിലയിൽ നാട്ടുകാർ കുട്ടികളെ ആദ്യം കണ്ടത്. ഇതോടെ നാട്ടുകാർ ചേർന്ന് തെരച്ചിൽ നടത്തുകയും, രണ്ടു കുട്ടികളെയും രക്ഷിക്കുകയുമായിരുന്നു. ഈ സമയത്ത് തന്നെ ജിസ്മോളെ ആറുമാനൂർ ഭാഗത്ത് നിന്നും നാട്ടുകാർ തന്നെ കണ്ടെത്തി.

തുടർന്ന് ഇവരെയും ആശുപത്രിയിൽ എത്തിച്ചു. ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് കണ്ണമ്പുര ഭാഗത്ത് നിന്നും ഇവരുടേതെന്നു കരുതുന്ന സ്‌കൂട്ടർ കണ്ടെത്തിയത്. സ്‌കൂട്ടറിൽ അഭിഭാഷകയുടെ ചിഹ്നം അടങ്ങിയ സ്റ്റിക്കർ പതിച്ചിരുന്നു. ഇതിലൂടെയാണ് മരിച്ചവരെ തിരിച്ചറിഞ്ഞത്. സംഭവം സംബന്ധിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com