വീട്ടിലെ വോട്ടിൽ കള്ളവോട്ട്; കണ്ണൂരിൽ പരാതിയുമായി എൽഡിഎഫ്

കോൺഗ്രസ് അനുഭാവിയായ ബിഎൽഒ കള്ളവോട്ടിന് കൂട്ടു നിന്നുവെന്നാണ് ആരോപണം
Representative image
Representative image

കണ്ണൂർ: കണ്ണൂരിൽ കള്ളവോട്ട് നടന്നെന്ന പരാതിയുമായി എൽഡിഎഫ്. വീട്ടിലെ വോട്ടിൽ കള്ളവോട്ട് നടന്നെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. കെ. കമലാക്ഷി എന്ന വോട്ടർക്ക് പകരം വി. കമലാക്ഷി വോട്ട് ചെയ്തെന്നാണ് ആക്ഷേപം. കോൺഗ്രസ് അനുഭാവിയായ ബിഎൽഒ കള്ളവോട്ടിന് കൂട്ടു നിന്നുവെന്നാണ് ആരോപണം.

85 വയസിന് മുകളിലുള്ള അവശരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് തങ്ങളുടെ വീട്ടില്‍വെച്ച് വോട്ടവകാശം വിനിയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ സംവിധാനത്തിലൂടെ വോട്ട് ചെയ്യുമ്പോള്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുടെ നേതൃത്വത്തില്‍ ആസൂത്രിതമായി വ്യാജവോട്ടുകള്‍ ചെയ്തുവെന്നാണ് പരാതി.

Trending

No stories found.

Latest News

No stories found.