
പാലക്കാട്: ഉപതെരഞ്ഞെടുപ്പിന്‍റെ നിശബ്ദ പ്രചരണ ദിവസം വന്ന വിവാദ പത്രപരസ്യത്തിൽ വിശധീകരണവുമായി എൽഡിഎഫ് ചീഫ് ഇലക്ഷൻ ഏജന്‍റ്. ആർഡിഒയ്ക്കാണ് വിശദീകരണം നൽകിയത്. പത്രത്തിൽ സന്ദീപ് വാരിയരെ കുറിച്ചുള്ള ചില ഭാഗങ്ങൾ നൽകിയത് എൽഡിഎഫ് അഭ്യുദയകാംക്ഷികളെന്നാണ് വിശദീകരണം. വിവാദ ഭാഗങ്ങളെക്കുറിച്ച് അറിയില്ലെന്നും ഭിന്നിപ്പുണ്ടാക്കാൻ ലക്ഷ്യമിട്ടിട്ടില്ലെന്നും വിശദീകരണത്തിൽ പറയുന്നു. മത്രമല്ല, സ്ഥാനാർഥി പി. സരിന് പരസ്യത്തിൽ പങ്കില്ലെന്നും വ്യക്തമക്കി.
സന്ദീപ് വാരിയർ ബിജെപി വിട്ട് കോൺഗ്രസിൽ എത്തിയതിനു പിന്നാലെയായിരുന്നു വിവാദ പരസ്യം. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപായി 2 പത്രങ്ങളിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. സന്ദീപ് വാര്യരുടെ പഴയ നിലപാട് ഉയർത്തിക്കാട്ടിയായിരുന്നു പരസ്യം നൽകിയത്.