എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ ഇ.പി. ജയരാജൻ; സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാതെ കണ്ണൂരിലേക്ക് മടങ്ങി

ബിജെപി ബന്ധ ആരോപണവുമായി ബന്ധപ്പെട്ടാണ് തീരുമാനമെന്നാണ് സൂചന
ldf convenor ep jayarajan resignation
EP Jayarajanfile image
Updated on

കണ്ണൂർ: എൽഡിഎഫ് കൺവീനർ സ്ഥാനം ഒഴിയാൻ ഇ.പി. ജയരാജൻ. സംസ്ഥാന സമിതിയുടെ തീരുമാനത്തിന് കാക്കാതെ സ്വയം സ്ഥാനമൊഴിയാൻ ഇപി സന്നദ്ധതയറിയിക്കുകയായിരുന്നെന്നാണ് വിവരം. ഇക്കാര്യം ഇന്ന് സംസ്ഥാന സമിതി ചർച്ച ചെയ്യും. ബിജെപി ബന്ധ ആരോപണവുമായി ബന്ധപ്പെട്ടാണ് തീരുമാനമെന്നാണ് സൂചന.

ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ഇ.പി. ജയരാജൻ ദല്ലാൾ നന്ദകുമാറിന്‍റെ സാന്നിധ്യത്തിൽ കൂടിക്കാഴ്ച നടത്തിയെന്ന വിവരം വൻ വിവാദമായിരുന്നു.പിന്നാലെ ഇപി നടത്തിയ വെളിപ്പെടുത്തൽ പാർട്ടിക്ക് വലിയ തലവേദനയായിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് ഇപിയുടെ രാജി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com