
തിരുവനന്തപുരം: പ്രിയങ്ക ഗാന്ധി ദുരന്തബാധിതർക്കായി ഒന്നും ചെയ്യുന്നില്ലെന്ന് എൽഡിഎഫ്. എംപിയെന്ന നിലയിൽ പ്രിയങ്ക പരാജയമാണെന്നും എൽഡിഎഫ് വിമർശിച്ചു.
ഔദ‍്യോഗിക പരിപാടികൾക്ക് എംപി സ്ഥലത്തെത്തുന്നില്ലെന്നും ദുരന്തബാധിതർക്കായി കോൺഗ്രസും യൂത്ത് കോൺഗ്രസും പണം പിരിച്ചുവെങ്കിലും വീടുകളുടെ നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും മുസ്‌ലിം ലീഗ് ഭവന നിർമാണ പദ്ധതിയിൽ ക്രമക്കേടുണ്ടെന്നും എൽഡിഎഫ് ആരോപിച്ചു.
സെപ്റ്റംബർ 19ന് ഇക്കാര‍്യങ്ങൾ ചൂണ്ടിക്കാട്ടി മനുഷ‍്യ ചങ്ങല തീർക്കുമെന്ന് എൽഡിഎഫ് കൺവീനർ സി.കെ. ശശീന്ദ്രൻ പറഞ്ഞു.