നിയമസഭാ തെരഞ്ഞെടുപ്പ്; 4 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ‍്യാപിക്കാതെ എൽഡിഎഫ്

വെള്ളിയാഴ്ച വൈകീട്ടോടെ അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം
ldf didn't announce candidates in 4 constituencies

നിയമസഭാ തെരഞ്ഞെടുപ്പ്; 4 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ‍്യാപിക്കാതെ എൽഡിഎഫ്

file image
Updated on

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിക്കാൻ ഇനി രണ്ടു ദിവസം മാത്രം ശേഷിക്കെ നാല് മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ പ്രഖ‍്യാപിക്കാതെ എൽഡിഎഫ്. തിരുവനന്തപുരം, താനൂർ, വള്ളിക്കുന്ന്, കാസർഗോഡ് എന്നീ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളെയാണ് എൽ‌ഡിഎഫ് പ്രഖ‍്യാപിക്കാത്തത്.

തൊണ്ടിമുതൽ കേസിൽ മുൻ മന്ത്രി ആന്‍റണി രാജുവിന്‍റെ അപ്പീൽ ഹൈക്കോടതി തള്ളിയതോടെയാണ് തിരുവനന്തപുരം സീറ്റിൽ എൽഡിഎഫ് കൂടുതൽ പ്രതിസന്ധിയിലായത്. വെള്ളിയാഴ്ച വൈകീട്ടോടെ അന്തിമ തീരുമാനമുണ്ടായേക്കുമെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com