ഇടതു മുന്നണി നേതൃയോഗം ബുധനാഴ്ച്ച; എഡിജിപിക്കും പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരായ ആരോപണങ്ങൾ ചർച്ചയാകും

എഡിജിപിയെ സ്ഥാനത്ത് നിന്ന് മാറ്റാൻ ഘടകക്ഷികൾ മുന്നണി യോഗത്തിൽ ആവശ‍്യപെട്ടേക്കും
Left Front leadership meeting on Wednesday; Allegations against ADGP and Political Secretary will be discussed
ഇടതു മുന്നണി നേതൃയോഗം ബുധനാഴ്ച്ച; എഡിജിപിക്കും പൊളിറ്റിക്കൽ സെക്രട്ടറിക്കുമെതിരായ ആരോപണങ്ങൾ ചർച്ചയാകും
Updated on

തിരുവനന്തപുരം: ഇടതുമുന്നണി നേതൃയോഗം ബുധനാഴ്ച്ച വൈകീട്ട് 3 മണിക്ക് തിരുവനന്തപുരത്ത് ചേരും. എഡിജിപി എം.ആർ. അജിത് കുമാറിനും മുഖ‍്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെ പി.വി. അൻവർ എം.എൽഎ ഉന്നയിച്ച ആരോപണങ്ങളും എഡിജിപി എം.ആർ. അജിത് കുമാർ ആർഎസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയത് വിവാദവുമായ പശ്ചാത്തലത്തിലാണ് യോഗം ചേരുന്നത്.

എഡിജിപിയെ സ്ഥാനത്ത് നിന്ന് മാറ്റാൻ ഘടകക്ഷികൾ മുന്നണി യോഗത്തിൽ ആവശ‍്യപെട്ടേക്കും. ഇപി ജയരാജനെ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റി ടിപി രാമകൃഷ്ണനെ ഇടതുമുന്നണി കൺവീനറാക്കിയതിന് ശേഷമുള്ള ആദ‍്യ യോഗമാണ് ഇത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com