മന്ത്രിസഭാ പുനഃസംഘടന: എൽഡിഎഫ് യോഗം ഈ മാസം പത്തിന്

ഗണേഷ് കുമാറിന്‍റെ മന്ത്രിസഭാ പുനഃസംഘടനയ്ക്കെതിരെ കോൺഗ്രസ് രംഗത്തുവന്നിരുന്നു
മന്ത്രിസഭാ പുനഃസംഘടന: എൽഡിഎഫ് യോഗം ഈ മാസം പത്തിന്

തിരുവനന്തപുരം: ഈ മാസം പത്തിന് എൽഡിഎഫ് യോഗം ചേരാൻ തീരുമാനം. മന്ത്രിസഭാ പുനഃസംഘടനയുൾപ്പെടെയുള്ള കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്യും.

മന്ത്രിസഭാ പുനഃസംഘടന വേഗത്തിൽ വേണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് (ബി) എൽഡിഎഫ് മുന്നണി നേതൃത്വത്തിന് കത്തു നൽകി. നവ കേരള സദസ്സിന് മുൻപ് പുനഃസംഘടന നടപ്പാക്കണമെന്നാണ് ഗണേഷ് കുമാർ പക്ഷത്തിന്‍റെ നിർദേശം. കേരളാ കോൺഗ്രസ് ബി ജനറൽ സെക്രട്ടറി വേണുഗോപാലൻ നായരാണ് കത്ത് നൽകിയത്.

മുന്നണിയുടെ ധാരണ പ്രകാരം മന്ത്രി സഭാ രണ്ടര വർഷം പൂർത്തിയാകുമ്പോൾ, മന്ത്രിമാരായ അഹമ്മദ് ദേവർ കോവിലും ആന്‍റണി രാജുവും ഒഴിയേണ്ടതുണ്ട്. ഇവർക്ക് പകരം രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി ഗണേഷ് കുമാറും മന്ത്രിമാരാകുമെന്നാണ് ധാരണ.

അതേസമയം, ഗണേഷ് കുമാറിന്‍റെ മന്ത്രിസഭാ പുനഃസംഘടനയ്ക്കെതിരെ കോൺഗ്രസ് രംഗത്തുവന്നിരുന്നു. എംഎം ഹസ്സനും, കെ. മുരളീധരനും രൂക്ഷവിമർശനമാണ് ഉയർത്തിയത്. ഗണേഷ്കുമാറിനെപ്പോലുള്ളവരെ നിയമസഭയിൽ വച്ചാൽ മുഖം മിനുങ്ങുകയല്ല, മുഖം കെടുകയാണ് ചെയ്യുക എന്നായിരുന്നു ഹസന്‍റെ പ്രതികരണം. മച്ചിപ്പശുവിനെ തൊഴുത്ത് മാറ്റി കെട്ടിയാൽ പ്രസവിക്കില്ലെന്നായിരുന്നു കെ മുരളീധരൻ പ്രതികരിച്ചത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com