നയപ്രഖ്യാപന പ്രസംഗം: ഗവർണറെ കടന്നാക്രമിക്കേണ്ടെന്ന് എൽഡിഎഫ്

ചട്ടപ്രകാരം നയപ്രഖ്യാപനം ആദ്യവും അവസാനവും മാത്രം വായിച്ചാൽ മതി
Pinarayi vijayan | Arif Muhammad khan
Pinarayi vijayan | Arif Muhammad khan

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗം വിവാദത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിക്കേണ്ടെന്ന് എൽഡിഎഫ് പാർലമെന്‍ററി യോഗത്തിൽ തീരുമാനം. ഗവർണർ പ്രസംഗിച്ചു എന്നത് അനുകൂലമായി കണ്ടാൽ മതിയെന്നാണ് നിലപാട്.

ചട്ടപ്രകാരം നയപ്രഖ്യാപനം ആദ്യവും അവസാനവും മാത്രം വായിച്ചാൽ മതി. പ്രസംഗത്തിലെ ഭാഗങ്ങളൊന്നും ഗവർണർ ഒഴിവാക്കിയില്ല. സർക്കാരിനെതിരെ മാധ്യമങ്ങളിലൊന്നും സംസാരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ഗവർണറെ വിമർശിച്ച് വിവാദം ആളിക്കത്തിക്കേണ്ടതില്ലെന്നാണ് യോഗത്തിന്‍റെ തീരുമാനം. ആദ്യ ഖണ്ഡികയും അവസാന ഖണ്ഡികയും മാത്രം വായിച്ച് ഒരു മിനിറ്റ് 24 സെക്കൻഡിൽ ഗവർണർ നയപ്രഖ്യാപന പ്രസംഗം അവസാനിപ്പിച്ചിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com