പ്രകടന പത്രിക തിരുത്തി എൽഡിഎഫ്; വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഭാഗമാണ് തിരുത്തിയത്

ബഫർസോൺ ഉൾപ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡികകളാണ് തിരുത്തിയിരിക്കുന്നത്
ldf revises manifesto

പ്രകടന പത്രിക തിരുത്തി എൽഡിഎഫ്; വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഭാഗമാണ് തിരുത്തിയത്

Updated on

തിരുവനന്തപുരം: പ്രകടന പത്രിക തിരുത്തി എൽഡിഎഫ്. വനം, പരിസ്ഥിതി സംരക്ഷണം പരാമർശിക്കുന്ന ഭാഗമാണ് തിരുത്തിയത്. ബഫർസോൺ ഉൾപ്പെടെയുള്ള മൂന്ന് വിവാദ ഖണ്ഡികകളാണ് തിരുത്തിയിരിക്കുന്നത്.

വനത്തിന് ബഫർസോൺ ഉണ്ടാക്കി നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് പരാമർശിക്കുന്ന ഭാഗമാണ് തിരുത്തിയത്. ഇതിനൊപ്പം മുഴുവൻ ഏകവിള തോട്ടങ്ങളെയും സ്വഭാവിക വിളകളാക്കി മാറ്റാൻ ഇക്കോ റെസ്റ്റോറേഷൻ ആക്കിമാറ്റുമെന്ന ഭാഗവുമാണ് ഒഴിവാക്കിയത്. ബഫർസോൺ സംബന്ധിച്ച് ജനഹിതം മുൻ‌നിർത്തി കേന്ദ്രത്തിന് മുന്നിൽ അവതരിപ്പിക്കും എന്നതും ഒഴിവാക്കിയിട്ടുണ്ട്.

logo
Metro Vaartha
www.metrovaartha.com