പൊലീസ് സ്റ്റേഷൻ വളപ്പിൽ യുഡിഎഫ് പ്രവർത്തകർക്ക് മർദനം; 3 സിപിഎം പ്രവർത്തകർ അറസ്റ്റിൽ

മരക്കമ്പും ക്രിക്കറ്റ് സ്റ്റാപുൾപ്പെടെയുള്ളവ ഉപയോഗിച്ചായിരുന്നു മർദനം
Police- പ്രതീകാത്മക ചിത്രം
Police- പ്രതീകാത്മക ചിത്രം

കൊല്ലം: കടയ്ക്കൽ പൊലീസ് സ്റ്റേഷൻ വളപ്പിൽ യുഡിഎഫ് പ്രവർത്തകർക്കു മർദനമേറ്റു. സംഭവത്തിൽ മൂന്നു സിപിഎം പ്രവർത്തകരെ അറസ്റ്റ് ചെയ്തു. രണ്ടുപേർ ഒളിവിലാണ്. തടയാൻ ശ്രമിച്ച പൊലീസുകാരെയും കയ്യേറ്റം ചെയ്യാൻ ശ്രമിച്ചു.

ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കൊല്ലത്തെ യുഡിഎഫ് സ്ഥാനാർഥി എൻ.കെ പ്രേമചന്ദ്രന്‍റെ വിജയഹ്ലാദത്തിനിടെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഓല്പപടക്കം പൊട്ടിച്ചിരുന്നു. ഇത് സിപിഎം പ്രവർത്തകർ എതിർത്തതോടെ തർക്കമുണ്ടായി. സംഭവത്തെത്തുടർന്ന് സ്റ്റേഷനിൽ പരാതി നൽകാനെത്തിയ പ്രവത്തകർക്ക് നേരെയാണ് പൊലീസ് സ്റ്റേഷൻ വളപ്പിൽ സിപിഎം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്.

മരക്കമ്പും ക്രിക്കറ്റ് സ്റ്റാപുൾപ്പെടെയുള്ളവ ഉപയോഗിച്ചായിരുന്നു മർദനം. സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം മർദനം നടത്തിയ സംഘത്തിലുണ്ടായിരുന്നു. ഇതിന്‍റെ ദൃശങ്ങൾ പുറത്തുവന്നിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com