കോൺഗ്രസ് വിമതയെ കൂട്ടുപിടിച്ച് എരുമേലി പഞ്ചായത്തിൽ എൽഡിഎഫ് ഭരണം

LDF won in Erumeli Panchayat
കോൺഗ്രസ് വിമതയെ കൂട്ടുപിടിച്ച് എരുമേലി പഞ്ചായത്തിൽ എൽഡിഎഫ് ഭരണം
Updated on

കോട്ടയം: കോൺഗ്രസ് വിമതയെ കൂട്ടുപിടിച്ച് എരുമേലി പഞ്ചായത്തിൽ എൽഡിഎഫ് ഭരണം പിടിച്ചു. കോൺഗ്രസിന്‍റെ പഞ്ചായത്തംഗമായ മറിയാമ്മ സണ്ണിയാണ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്. 21-ാം വാർഡംഗമായ കോൺഗ്രസിലെ ലിസി സജിയായിരുന്നു യുഡിഎഫിന്‍റെ ഔദ്യോഗിക സ്ഥാനാർഥി. മത്സരിക്കാൻ തയ്യാറാകാതിരുന്ന ഇടതുപക്ഷം മറിയാമ്മ സണ്ണിയെ സ്ഥാനാർഥിയായി അവതരിപ്പിക്കുകയും പിന്തുണയ്ക്കുകയുമായിരുന്നു. മറിയാമ്മ സണ്ണിയ്ക്ക് 12 വോട്ടും ലിസി സജിയ്ക്ക് 11 വോട്ടും ലഭിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com