സിപിഎം തിരുത്തൽ തുടങ്ങി; പാലക്കാട് ജില്ലാ സെക്രട്ടറിയെ മാറ്റി

ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ പ്രസിഡന്‍റ് ഷീബി കൃഷ്ണയെ ഉൾപ്പെടെ 8 ക്ഷണിതാക്കളെയാണ് ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്
leadership replaces palakkad cpm district secretary en suresh babu

ഇ.എൻ. സുരേഷ് ബാബു

Updated on: 

പാലക്കാട്: തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് തിരുത്തൽ നടപടി ആരംഭിച്ച് സിപിഎം. പാലക്കാട് സിപിഎം ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെ മാറ്റി. പകരം മുൻ എംഎൽഎ വി. ചെന്താമരാക്ഷനെ ജില്ലാ സെക്രട്ടറിയായി നിയമിച്ചു. പരാതികളുയർന്നതോടെയാണ് സുരേഷ് ബാബുവിനെ സ്ഥാനത്ത് നിന്ന് മാറ്റിയത്. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പങ്കെടുത്ത ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് തീരുമാനം.

ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ പ്രസിഡന്‍റ് ഷീബി കൃഷ്ണയെ ഉൾപ്പെടെ 8 ക്ഷണിതാക്കളെയാണ് ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത്. പാർട്ടിയുടെ വളർച്ചയ്ക്ക് സുരേഷ് ബാബുവിനെ മാറ്റണമെന്ന് യോഗത്തിൽ ആവശ്യം ഉയർന്നിരുന്നു. വിഭാഗീയതയ്ക്ക് കാരണം സുരേഷ് ബാബു കാരണമെന്നാണ് വിമർശനം.

തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് നടത്തുന്ന തിരുത്തലിൽ ആദ്യമായാണ് ഒരു ജില്ലാ സെക്രട്ടറിയെ മാറ്റുന്നത്. സമ്മേളന കാലത്തല്ലാതെ ജില്ല സെക്രട്ടറിയെ മാറ്റുന്നത് അസാധാരണമായ നടപടിയാണ്.

logo
Metro Vaartha
www.metrovaartha.com