
കാസർഗോഡ്: മഞ്ചേശ്വരം സബ് ഇന്‍സ്പെക്‌ടർ പി.അനൂബ് ഉൾപ്പെടെയുള്ള പൊലീസുകാരെ ആക്രമിച്ച കേസിൽ ജില്ലാ പഞ്ചായത്ത് അംഗം അറസ്റ്റിൽ. മുസ്ലീം ലീഗ് നേതാവും ഉപ്പള ഡിവിഷന്‍ അംഗവുമായ അബ്ദുറഹ്‌മാന്‍ (36) ആണ് അറസ്റ്റിലായത്.
ഉപ്പള ഹിദായത്ത് നഗറിൽ ഞായറാഴ്ച പുലർച്ചെ പട്രോളിങിനിടെ പൊലീസുകാരെ മർദിച്ചെന്നതാണ് പരാതി. ആക്രമണത്തിൽ സിഐയുടെ കൈക്ക് പരിക്കേറ്റിരുന്നു. സംഭവത്തിൽ 5 പേർക്കെതിരെ കേസെടുത്തിരുന്നു.