ഫുട്ബോൾ മത്സരത്തിനിടെ തർക്കം; വടിവാൾ വീശി ഭീഷണിപ്പെടുത്തിയ ലീഗ് നേതാവിന്‍റെ മകൻ പിടിയിൽ

മുസ്‌ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം പി.എ. അമീർ അലിയുടെ മകൻ ഹാരിസാണ് പിടിയിലായത്
Argument during football match; League leader's son arrested after threatening him with a stick
ഫുട്ബോൾ മത്സരത്തിനിടെ തർക്കം; വടിവാൾ വീശി ഭീഷണിപ്പെടുത്തിയ ലീഗ് നേതാവിന്‍റെ മകൻ പിടിയിൽ
Updated on

മൂവാറ്റുപുഴ: ഫുട്ബോൾ മത്സരത്തിനിടെ തർക്കമുണ്ടായതിന് പിന്നാലെ വടിവാൾ വീശി ഭീഷണിപ്പെടുത്തിയ ലീഗ് നേതാവിന്‍റെ മകനെ അറസ്റ്റ് ചെയ്ത് പൊലീസ്. മുസ്‌ലീം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും പ്രമുഖ വ‍്യവസായിയുമായ പി.എ. അമീർ അലിയുടെ മകൻ ഹാരിസാണ് പിടിയിലായത്.

അണ്ടർ 17 മത്സരത്തിനിടെയാണ് സംഭവം. ഫുട്ബോൾ മത്സരത്തിനിടെ ഹാരിസിന് ചുവപ്പ് കാർഡ് കിട്ടിയതിനെതുടർന്ന് പുറത്തുപോവേണ്ടി വന്നു ഇതിനെ തുടർന്നുണ്ടായ തർക്കമാണ് സംഭവത്തിലേക്ക് നയിച്ചത്.

ചുവപ്പ്കാർഡ് കിട്ടിയത് ചോദ‍്യം ചെയ്യാനായി ഹാരിസ് മൈതാനത്തെത്തുകയും കുട്ടികൾക്ക് നേരെ വടിവാൾ വീശി ഭീഷണിപ്പെടുത്തുകയും ചെയ്തു. കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹാരിസിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com