തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ പടക്കം പൊട്ടിത്തെറിച്ച് ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇർഷാദാണ് മരിച്ചത്
league member death

ലീഗ് പ്രവർത്തകന് ദാരുണാന്ത്യം

Updated on

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ പടക്കം പൊട്ടിത്തെറിച്ച് യുവാവിന് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി പെരിയമ്പലം സ്വദേശി ഇർഷാദാണ് മരിച്ചത്.

ചെറുകാവ് പഞ്ചായത്തിലെ ഒമ്പതാം വാർഡ് പെരിയമ്പലത്തെ ഇലക്ഷൻ വിജയാഹ്ലാദത്തിനിടെയാണ് അപകടം.

സ്കൂട്ടറിന് മുന്നിൽ വെച്ച പടക്കം മറ്റ് ആളുകൾക്ക് വിതരണം ചെയ്തത് പോവുകയായിരുന്നു ഇർഷാദ്. അതിനിടയിൽ സമീപത്ത് പൊട്ടിക്കുകയായിരുന്ന പടക്കത്തിൽ നിന്നുള്ള തീപ്പൊരി സ്കൂട്ടറിലെ പടക്കത്തിലേക്ക് തെറിച്ച് വീഴുക‍യായിരുന്നു. പടക്കം ഒന്നാകെ പൊട്ടിയാണ് മരണം സംഭവിച്ചത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com