കാസർകോട് നിന്നും പുറപ്പടേണ്ട വന്ദേ ഭാരത് എക്സ്പ്രസിൽ ചോർച്ച; കണ്ണൂർ സ്റ്റേഷനിൽ അറ്റകുറ്റപണികൾ

തുടർന്ന് റെയിൽവെയുടെ സാങ്കേതിക വിഭാഗം ജീവനക്കാർ പരിശോധന നടത്തി.
കാസർകോട് നിന്നും പുറപ്പടേണ്ട വന്ദേ ഭാരത് എക്സ്പ്രസിൽ ചോർച്ച; കണ്ണൂർ സ്റ്റേഷനിൽ അറ്റകുറ്റപണികൾ
Updated on

കണ്ണൂർ: ഇന്നുച്ചയ്ക്ക് കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പടേണ്ട വന്ദേ ഭാരത് എക്സ്പ്രസിൽ ചോർച്ച. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിർുത്തിയിട്ടിരുന്ന വന്ദേഭാരത് ട്രെയിനിലെ എസി ഗ്രില്ലിൽ നിന്നാണ് ചോർച്ച കണ്ടെത്തിയത്. വന്ദേ ഭാരത് ട്രെയിന്‍ കേരളത്തിലെ യാത്ര ഇന്ന് ആരംഭിക്കാനിരിക്കെയാണ് തകരാർ കണ്ടെത്തിയത്.

തുടർന്ന് റെയിൽവെയുടെ സാങ്കേതിക വിഭാഗം ജീവനക്കാർ പരിശോധന നടത്തി. ആദ്യ സർവീസായതിനാൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകറുണ്ടെന്നും കുറച്ചു ദിവസങ്ങൾ കൂടി ഇത്തരം പരിശോധനകൾ തുടരുമെന്നും പരിശോധനയ്ക്കെത്തിയ ഐസിഎഫിലെ സാങ്കേതിക വിഭാഗം അധികൃതർ അറിയിച്ചു.

കാസർഗോഡ് ട്രെയിന്‍ ഹൾട് ചെയ്യാന്‍ ട്രാക്കില്ലാത്തതിനാൽ കണ്ണൂരിലായിരിക്കും വന്ദേ ഭാരത് നിർത്തിയിടുകയെന്നും അധികൃതർ അറിയിച്ചു. കാസർഗോഡ് നിന്ന് ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ട്രെയിന്‍ പുറപ്പെടുക. 8 മണിക്കൂർ 5 മിനിറ്റിൽ ട്രെയിന്‍ തിരുവനന്തപുരത്തെത്തും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com