1 മുതൽ 12 വരെ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്ത് നന്മ

റെസിഡന്‍റസ് അസോസിയേഷൻ പ്രസിഡന്‍റ് പി. കെ ആനന്ദക്കുട്ടൻ അധ്യക്ഷത വഹിച്ചു
1 മുതൽ 12 വരെ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്ത് നന്മ

കോട്ടയം: നന്മ റെസിഡന്‍റസ് വെൽഫെയർ അസോസിയേഷൻ വാർഷിക സമ്മേളനം ചോഴിയക്കാട് എൻഎസ് എസ് കരയോഗം ഓഡിറ്റോറിയത്തിൽ പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ആനി മാമ്മൻ ഉദ്ഘാടനം ചെയ്തു. റെസിഡന്‍റസ് അസോസിയേഷൻ പ്രസിഡന്‍റ് പി. കെ ആനന്ദക്കുട്ടൻ അധ്യക്ഷത വഹിച്ചു. എസ്എസ്എൽസി, പ്ലസ് ടു വിജയിച്ച കുട്ടികളെ അനുമോദിച്ചു. 1 മുതൽ 12 വരെ പഠിക്കുന്ന മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ വിതരണം ചെയ്തു.

അസോസിയേഷനിലെ മുതിർന്ന അംഗങ്ങളെ ആദരിച്ചു. റെസിഡന്‍റ്സ് അസോസിയേഷൻ അപ്പക്സ് കൗൺസിൽ പ്രസിഡന്‍റ് കെ.എം രാധാകൃഷ്ണ പിള്ള, വാർഡ് അംഗം ജയൻ കല്ലുങ്കൽ, കെ.ആർ ഹരികുമാർ, ഷൈജു വർഗീസ്, സരിത രാജൻ, പ്രീത സത്യൻ, എന്നിവർ പ്രസംഗിച്ചു.

പി.കെ ആനന്ദക്കുട്ടൻ പ്രസിഡന്‍റ്, കെ.പി പദ്മകുമാർ വൈസ് പ്രസിഡന്‍റ്, രാകേഷ്കുമാർ സെക്രട്ടറി, ഷൈജു വർഗീസ് ജോയിന്‍റ് സെക്രട്ടറി, കെ.ആർ ഹരികുമാർ ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com