ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചതിൽ നിയമപ്രശ്നമുണ്ടെന്ന് സർക്കാരിന് നിയമോപദേശം

സുപ്രിംകോടതിയിലെ നിയമവിദഗ്ധരായ അഡ്വ. ഫാലി എസ് നരിമാന്‍, അഡ്വ. കെ.കെ വേണുഗോപാല്‍ എന്നിവരില്‍ നിന്നാണ് സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടിയത്.
കേരള നിയമസഭ
കേരള നിയമസഭ

തിരുവനന്തപുരം: നിയമസഭ പാസാക്കിയ ബില്ലുകള്‍ ഗവര്‍ണര്‍ രാഷ്‌ട്രപതിക്ക് അയച്ചതില്‍ നിയമപ്രശ്‌നം ഉണ്ടെന്ന് സര്‍ക്കാരിന് നിയമോപദേശം. ഗവര്‍ണര്‍ ഒപ്പുവെച്ച ഓര്‍ഡിനന്‍സുകളില്‍ മാറ്റങ്ങള്‍ വരുത്താതെയാണ് ബില്ലുകള്‍ തയാറാക്കിയത്. എന്നിട്ടും ബില്ലുകള്‍ തടഞ്ഞുവയ്ക്കുകയും രാഷ്‌ട്രപതിക്ക് അയക്കുകയും ചെയ്തത് സംബന്ധിച്ച് നിയമപരമായ ചോദ്യങ്ങള്‍ ഉയര്‍ത്താന്‍ കഴിയുമെന്നാണ് സര്‍ക്കാരിന് ലഭിച്ച നിയമോപദേശം.

സുപ്രിംകോടതിയിലെ നിയമവിദഗ്ധരായ അഡ്വ. ഫാലി എസ് നരിമാന്‍, അഡ്വ. കെ.കെ വേണുഗോപാല്‍ എന്നിവരില്‍ നിന്നാണ് സര്‍ക്കാര്‍ വീണ്ടും നിയമോപദേശം തേടിയത്. ഓര്‍ഡിനന്‍സ് ആയിരുന്നപ്പോള്‍ അംഗീകരിച്ച ബില്ലുകള്‍ ഒപ്പിടാതെ രാഷ്‌ട്രപതിക്ക് അയക്കുന്നത് ചട്ടവിരുദ്ധമാണെന്ന് സര്‍ക്കാറിന് ലഭിച്ച നിയമപദേശത്തില്‍ പറയുന്നു. ഓര്‍ഡിനന്‍സുകളില്‍ നിന്നും മാറ്റമില്ലാതെയാണ് ബില്ലുകള്‍ തയ്യാറാക്കിയത്. എന്നിട്ടും തടഞ്ഞുവെച്ചത് മറ്റ് താല്‍പര്യങ്ങള്‍ കൊണ്ടാകാമെന്നാണ് വിലയിരുത്തല്‍.

സുപ്രീംകോടതിയില്‍ ഈ വാദങ്ങള്‍ ഉന്നയിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. സര്‍ക്കാരും ഗവര്‍ണറും തമ്മിലുള്ള നിയമപോരാട്ടം സുപ്രിംകോടതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് സര്‍ക്കാരിന് അനുകൂലമായ നിയമോപദേശം ലഭിച്ചിരിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com