വർഗീയ പരാമർശം; മന്ത്രി സജി ചെറിയാനെതിരേ ലീഗ്

ഒരു ജനവിഭാഗത്തെ ലക്ഷ്യം വെച്ചുള്ള പ്രചരണമാണ് നടക്കുന്നത്
legaue against minister saji cheriyan

മന്ത്രി സജി ചെറിയാനെതിരേ ലീഗ്

Updated on

മലപ്പുറം: വർഗീയ പരാമർശത്തിൽ മന്ത്രി സജി ചെറിയാനെതിരേയും സിപിഎമ്മിനെതിരേയും മുസ്ലീം ലീഗ് രംഗത്ത്. നാല് വോട്ടിന് വേണ്ടി വർഗീയ ധ്രുവീകരണം ഉണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. ഒരു ജനവിഭാഗത്തെ ലക്ഷ്യം വെച്ചുള്ള പ്രചരണമാണ് നടക്കുന്നത്. സർക്കാരിന്‍റെയും ഇടതുപക്ഷത്തിന്‍റെയും ആത്മവിശ്വാസ കുറവാണ് ഇത്തരം പ്രസ്താവനകൾക്ക് കാരണം.

മാറി മാറി കാർഡ് കളിച്ചിട്ട് ഇടതുപക്ഷത്തിന് പ്രയോജനമുണ്ടായില്ലെന്നും മലയാളിയുടെ മണ്ണിൽ വർഗീയത ചെലവാകില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം മന്ത്രി സജി ചെറിയാനെതിരേ സമസ്തയും രംഗത്തെത്തി. വരാതിരിക്കുന്ന തെരഞ്ഞെടുപ്പിൽ മത ധ്രൂവികരണത്തിന് ആസൂത്രിതമായ ശ്രമം തുടക്കമിട്ടത് വെള്ളാപ്പള്ളി, പിന്നീട് ബാലനിലൂടെ സജി ചെറിയാനിലെത്തി. മന്ത്രിയുടെ പ്രതികരണം നാടിന്‍റെ സൗഹൃദ അന്തരീക്ഷം തകർത്തുവെന്നും ലീഗ് കുറ്റപ്പെടുത്തി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com