കണ്ണൂരിൽ കിണറ്റിൽ നിന്നു പുറത്തെടുത്ത പുലി ചത്തു

8 മണിക്കൂറിനു ശേഷമാണു പുലിയെ പുറത്തെടുക്കാനായത്.
കിണറ്റിൽ വീണു കിടക്കുന്ന പുലി
കിണറ്റിൽ വീണു കിടക്കുന്ന പുലിVideo screenshot
Updated on

കണ്ണൂർ: കണ്ണൂർ പാനൂർ പെരിങ്ങത്തൂരിൽ വീട്ടുകിണറ്റിൽ നിന്നു പുറത്തെടുത്ത പുലി ചത്തു. കിണറ്റിലെ വെള്ളം വറ്റിച്ച് വലയിൽ കുരുക്കിയ ശേഷം മുകളിലേക്ക് ഉയർത്തി മയക്കുവെടി വച്ചാണു പുലിയെ പുറത്തെടുത്തത്. പുലിയെ കൂടുതൽ പരിശോധനകൾക്കായി കണ്ണവത്തേക്കു മാറ്റിയിരുന്നു. പുറത്തെടുക്കുമ്പോൾ തന്നെ പുലി അവശനിലയിലായിരുന്നു. 8 മണിക്കൂറിനു ശേഷമാണു പുലിയെ പുറത്തെടുക്കാനായത്.

ഇന്ന് രാവിലെ 9.30ഓടെയാണു അണിയാരത്ത് സുധീഷിന്‍റെ വീട്ടിലെ കിണറ്റിൽ പുലിയെ കണ്ടത്. ശബ്ദം കേട്ടു ചെന്നു നോക്കുമ്പോഴാണു പുലിയെ കണ്ടത്. തുടർന്നു വൈകിട്ട് 4.30ഓടെ വയനാട്ടിൽ നിന്നു വനംവകുപ്പിന്‍റെ പ്രത്യേക സംഘമെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകുകയായിരുന്നു. ഒന്നര മണിക്കൂറത്തെ ശ്രമങ്ങൾക്കു ശേഷമാണു പുലിയെ പുറത്തെടുത്തത്. വെറ്ററിനറി ഡോക്റ്റർ അജേഷ് മോഹൻദാസിന്‍റെ നേതൃത്വത്തിലായിരുന്നു ദൗത്യം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com