

മേപ്പാടിയിൽ വീണ്ടും പുലിയിറങ്ങി
file
വയനാട്: മേപ്പാടിയിൽ തേയിലത്തോട്ടത്തിൽ പുലിയിറങ്ങി. ജനവാസ മേഖലയ്ക്ക് സമീപം നെല്ലിമുണ്ട തേയിലത്തോട്ടത്തിൽ ബുധനാഴ്ച രാവിലെയോടെയാണ് പുലിയെ കണ്ടത്. മരത്തിനു മുകളിലായിരുന്നു പുലി.
ആളുകൾ ബഹളം വച്ചതിനെ തുടർന്ന് പുലി മരത്തിൽ നിന്നും ചാടിപോവുകയായിരുന്നു. ഇതിന്‍റെ വീഡിയോ ദൃശ‍്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നെല്ലിമുണ്ട തേയിലത്തോട്ടത്തിൽ നിന്നും മറ്റൊരു പുലിയെ കെണി വച്ച് പിടിച്ചിരുന്നു.