
തൃശൂർ: അതിരപ്പിള്ളി (athirappilly) വെറ്റിലപ്പാറ ഒന്നാം ബ്ലോക്കിൽ കശുമാവിന്‍റ തോട്ടത്തിൽ പുലി പശുവിനെ കൊന്നു. കശുമാവിന്‍റെ മുകളിലാണ് പശുവിന്‍റെ ജഡം കണ്ടെത്തിയത്. തോട്ടത്തിലെ തൊഴിലാളികൾ ബഹളം വച്ചപ്പോൾ പുലി (leopard) ഇറങ്ങി ഓടുകയായിരുന്നു. ഇന്നലെ മുതൽ ഈ പശുവിനെ കാണാനില്ലായിരുന്നു എന്ന് ഉടമ പറയുന്നു.