
വയനാട് നെടുമ്പാല എസ്റ്റേറ്റിൽ പുലി കെണിയിൽ കുടുങ്ങി
file
വയനാട്: മേപ്പാടിയിൽ പുലി കെണിയിൽ കുടുങ്ങി. നെടുമ്പാല എസ്റ്റേറ്റിലാണ് പുലി കെണിയിൽ കുടുങ്ങിയത്. പന്നിക്ക് വച്ച കെണിയിലാണ് പുലി കുടുങ്ങിയതെന്നാണ് വിവരം. മുൻകാലുകൾ കെണിയിൽ കുടുങ്ങിയ നിലയിലാണ്.
വനംവകുപ്പ് ഉദ‍്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. പുലിയെ ഇവിടെ നിന്ന് മാറ്റാനായി മയക്കുവെടി വയ്ക്കണോയെന്നുള്ള കാര‍്യങ്ങളാണ് പരിശോധിക്കുന്നത്. നിരന്തരം പുലിയുടെ സാന്നിധ‍്യമുള്ള പ്രദേശമാണിതെന്നാണ് നാട്ടുകാർ പറയുന്നത്.