ലൈസന്‍സ് റദ്ദാക്കപ്പെട്ട ഡ്രൈവര്‍ മദ്യപിച്ച് ബസ് ഓടിക്കുന്നതിനിടെ പിടിയില്‍ 

കഴിഞ്ഞമാസം പാലാരിവട്ടത്ത് നടന്ന അപകടത്തെത്തുടര്‍ന്നാണ് അനില്‍കുമാറിന്‍റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്
ലൈസന്‍സ് റദ്ദാക്കപ്പെട്ട ഡ്രൈവര്‍ മദ്യപിച്ച് ബസ് ഓടിക്കുന്നതിനിടെ പിടിയില്‍ 
Updated on

കൊച്ചി : വാഹനാപകടത്തെ തുടര്‍ന്നു ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡ്രൈവര്‍ മദ്യപിച്ച് ബസ് ഓടിക്കുന്നതിനിടെ പിടിയിലായി. നേര്യമംഗലം സ്വദേശി അനില്‍കുമാറാണു കൊച്ചിയില്‍ പരിശോധനയ്ക്കിടെ തൃക്കാക്കര പൊലീസിന്‍റെ പിടിയിലായത്. 

കഴിഞ്ഞമാസം പാലാരിവട്ടത്ത് നടന്ന അപകടത്തെത്തുടര്‍ന്നാണ് അനില്‍കുമാറിന്‍റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. ഇന്നു തൃക്കാക്കര പൊലീസ് പരിശോധന നടത്തുമ്പോള്‍, മദ്യപിച്ച് ബസ് ഓടിച്ച അനില്‍കുമാര്‍ പിടിയിലാവുകയായിരുന്നു. തുടര്‍ന്നു രേഖകള്‍ പരിശോധിച്ചപ്പോള്‍, നേരത്തെ ലൈസന്‍സ് താല്‍ക്കാലികമായി സസ്‌പെന്‍ഡ് ചെയ്യപ്പെട്ടിരുന്നു എന്നു തിരിച്ചറിഞ്ഞു. കാക്കനാട്-ഫോർട്ട് കൊച്ചി റൂട്ടിൽ സർവീസ് നടത്തുന്ന ബസിന്‍റെ ഡ്രൈവറാണ് അനിൽകുമാർ. 

ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട കാലയളവില്‍ വാഹനമോടിച്ചതിനും, മദ്യപിച്ച് വാഹനമോടിച്ചതിനും അനില്‍കുമാറിനെതിരെ കേസ് എടുത്തിട്ടുണ്ട്. ബസിന്‍റെ പെര്‍മിറ്റ് റദ്ദാക്കുന്നതുള്‍പ്പടെയുള്ള നടപടികള്‍ക്കായി മോട്ടോര്‍ വാഹന വകുപ്പിന് ശിപാര്‍ശ നല്‍കുമെന്നും പൊലീസ് അറിയിച്ചു. നഗരത്തിലെ സ്വകാര്യ ബസുകള്‍ നിരന്തരം അപകടം സൃഷ്ടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com