ലൈഫ് മിഷന്‍: പത്തനംതിട്ട ജില്ലയില്‍ 3740 വീടുകള്‍ പൂര്‍ത്തീകരിച്ചു

ലൈഫ് മിഷന്‍ രണ്ടാം ഘട്ടമായി ഏറ്റെടുത്തിട്ടുളളത് ഭൂമിയുളള ഭവന രഹിതരുടെ വീട് നിര്‍മാണമാണ്
ലൈഫ് മിഷന്‍: പത്തനംതിട്ട ജില്ലയില്‍ 3740 വീടുകള്‍ പൂര്‍ത്തീകരിച്ചു

പത്തനംതിട്ട : അര്‍ഹരായ മുഴുവന്‍ ഭവന രഹിതര്‍ക്കും കിടപ്പാടം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ചിട്ടുളള ലൈഫ് മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ പത്തനംതിട്ട ജില്ല ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ചു.

ലൈഫ് മിഷന്‍ രണ്ടാം ഘട്ടമായി ഏറ്റെടുത്തിട്ടുളളത് ഭൂമിയുളള ഭവന രഹിതരുടെ വീട് നിര്‍മാണമാണ്. കരാര്‍ വച്ചവരില്‍ 2036 ഗുണഭോക്താക്കള്‍ ഇതിനോടകം ഭവന നിര്‍മാണം പൂര്‍ത്തീകരിച്ചു. ലൈഫ് മിഷന്‍ പദ്ധതിയുടെ മൂന്നാം ഘട്ടത്തില്‍ ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസമാണ് നടപ്പാക്കുന്നത്. ഭൂമിയും വീടും ഇല്ലാത്തവരായി ജില്ലയില്‍ കണ്ടെത്തിയിട്ടുളള അര്‍ഹരായ കരാര്‍ വച്ച ഗുണഭോക്താക്കളില്‍ 787 പേര്‍ ഇതിനോടകം ഭവന നിര്‍മാണം പൂര്‍ത്തീകരിച്ചു.

ലൈഫ് മിഷന്‍ രണ്ടാം ഘട്ടത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടാതെ പോയ പട്ടിക ജാതി, പട്ടിക വര്‍ഗ, മത്സ്യ തൊഴിലാളി കുടുംബങ്ങളുടെ ലിസ്റ്റുകള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ലഭ്യമാക്കിയ ലിസ്റ്റില്‍പെട്ട അര്‍ഹരായ കരാര്‍ വച്ച ഗുണഭോക്താക്കളില്‍ 914 പേര്‍ ഇതിനോടകം ഭവനനിര്‍മാണം പൂര്‍ത്തീകരിച്ചു. ലൈഫ് പദ്ധതി പ്രകാരം ലഭ്യമായ പുതിയ ലിസ്റ്റില്‍ നിന്നും മൂന്നു പേര്‍ ഇതിനോടകം ഭവന നിര്‍മാണം പൂര്‍ത്തീകരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com