ലൈഫ് പദ്ധതിയിൽ ലഭിച്ച വീടുകൾക്ക് ബ്രാൻഡിം​ഗ് വേണമെന്ന നിലപാടിലുറച്ച് കേന്ദ്രസർക്കാർ

എന്നാലിത് ഭരണഘടനാ വിരുദ്ധമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ പക്ഷം
Hardeep Singh Puri
Hardeep Singh Puri
Updated on

തിരുവനന്തപുരം: ലൈഫ് പദ്ധതിയിൽ ലഭിച്ച വീടുകൾക്ക് ബ്രാൻഡിം​ഗ് വേണമെന്ന നിലപാടിൽ ഉറച്ച് തന്നെ കേന്ദ്രസർക്കാർ. വലിയ ബോർഡല്ല, ലോ​ഗോ വെക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്ന് കേന്ദ്ര ഭവനനിർമ്മാണ ന​ഗരകാര്യ മന്ത്രി ഹർദീപ് സിം​ഗ് പുരി വ്യക്തമാക്കി. ഇക്കാര്യത്തില്‍ വീട്ടുടമകള്‍ക്ക് പരാതിയില്ല. കേരളത്തിന്‍റെ ആരോപണം രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം പറഞ്ഞു.

ലൈഫ് പദ്ധതിയിലൂടെ ലഭിക്കുന്ന വീടുകളില്‍ ബ്രാന്‍ഡിങ് വേണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനത്തോട് ആവശ്യപ്പെട്ടിരുന്നു.പദ്ധതിയിലൂടെ ലഭിച്ച വീടുകളില്‍ പ്രധാനമന്ത്രി ആവാസ് യോജന (പിഎംഎവൈ) യുടെ പേരും ലോഗോ പതിപ്പിക്കണം എന്നായിരുന്നു ആവശ്യം.

എന്നാലിത് ഭരണഘടനാ വിരുദ്ധമാണെന്നാണ് സംസ്ഥാന സര്‍ക്കാരിന്‍റെ പക്ഷം. ഇക്കാര്യം ചൂണ്ടിക്കാണിച്ച് സംസ്ഥാനം കേന്ദ്രത്തിന് കത്തയച്ചിരുന്നു. പിഎംഎവൈയുടെ പേരും ലോഗോയും ചേര്‍ക്കാത്തതിനാല്‍ തുക നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ച സാഹചര്യത്തിലായിരുന്നു നിര്‍ദേശം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി എംബി രാജേഷ് കേന്ദ്ര ഭവനകാര്യമന്ത്രി ഹര്‍ദീപ് സിങ് പുരിക്ക് കത്തയച്ചത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com