കോഴിക്കോട് കടപ്പുറത്ത് ഏഴോളം പേർക്ക് ഇടിമിന്നലേറ്റു; ഒരാളുടെ നില ഗുരുതരം

കോഴിക്കോട് കാര്യമായി മഴ പെയ്യുന്നില്ലെങ്കിലും പലയിടങ്ങളിലും ഉച്ചയോടെ ശക്തമായ മിന്നലുണ്ടായി
lightning strike seven injured at kozhikode beach
Thunderfile
Updated on

കോഴിക്കോട്: കോഴിക്കോട് സൗത്ത് കടപ്പുറത്ത് ഏഴോളം പേർക്ക് ഇടിമിന്നലേറ്റ് പരുക്ക്. കടലിൽ നിന്നും വള്ളം കരയ്ക്ക് അടു്പിക്കുന്നതിനിടെ 2 മണിയോടെയാണ് സംഭവം. അഷ്റഫ്, അനിൽ, ഷെരീഫ്, മനാഫ്, സുബൈർ, സലീം, അബ്ദുൽ ലത്തീഫ് എന്നിവർക്കാണ് മിന്നലേറ്റത്. ഇവരെ ബീച്ച് ആശുപത്രിയിലേക്ക് മാറ്റി.

മിന്നലേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. കോഴിക്കോട് കാര്യമായി മഴ പെയ്യുന്നില്ലെങ്കിലും പലയിടങ്ങളിലും ഉച്ചയോടെ ശക്തമായ മിന്നലുണ്ടായി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com