
'മെസി വരും ട്ടാ'; അർജന്‍റീന ടീം കേരളത്തിലെത്തുമെന്ന് കായികമന്ത്രി
തിരുവനന്തപുരം: ലോക ചാംപ‍്യന്മാരായ അർജന്‍റീന ഫുട്ബോൾ ടീം കേരളത്തിലേക്കെത്തുമെന്ന് കായിക മന്ത്രി അബ്ദുറഹിമാൻ. ഫെയ്സ്ബുക്കിലൂടെയാണ് മന്ത്രി ഇക്കാര‍്യം അറിയിച്ചത്.
എന്നാൽ എപ്പോൾ എത്തുമെന്ന കാര‍്യത്തിൽ വ‍്യക്തതയില്ല. 'മെസി വരും ട്ടാ' എന്നെഴുതിയ പോസ്റ്ററാണ് മന്ത്രി ഫെയ്സ്ബുക്കിൽ പങ്കുവച്ചിരിക്കുന്നത്.
മെസി കേരളത്തിലെത്തുമെന്ന കാര‍്യത്തിൽ ആശങ്കയില്ലെന്നും അർജന്‍റീന ടീമിന് കേരളത്തിൽ കളിക്കാൻ താത്പര‍്യമുണ്ടെന്നും മന്ത്രി നേരത്തെ വ‍്യക്തമാക്കിയിരുന്നു.